അണ്‍ലോക്ക് 4 ല്‍ ഇന്ത്യയിൽ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കും. പാസ്സഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ . നൂറിലധികം പാസഞ്ചര്‍ ട്രെയിനുകള്‍ കൂടി ഉടന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന പ്രഖ്യാപനം നടത്താന്‍ റെയില്‍വേ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ അകത്തും പുറത്തുമായി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കാനാണ് നീക്കം

സംസ്ഥാനത്തിന് അകത്തും പുറത്തുമായി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കാനാണ് നീക്കം. അണ്‍ലോക്ക് നാലാം ഘട്ടത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചു‌ നടപടികള്‍ വേഗത്തിലാക്കാനാണ് ഇന്ത്യന്‍ റെയില്‍വേ ആലോചിക്കുന്നത്. കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. പാസഞ്ചര്‍ ട്രെയിനുകള്‍ എല്ലാം സ്‌പെഷ്യല്‍ ട്രെയിനുകളായാണ് ഓടിക്കുക.

നിലവില്‍ 230 എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ 30 രാജധാനി ട്രെയിനുകളും ഉള്‍പ്പെടും. കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കൂടിയാലോചനകള്‍ നടത്തിവരികയാണ്. പൊതുപരിപാടികള്‍ക്ക് അടക്കം കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ച പശ്ചാത്തലത്തിലാണ് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുന്ന കാര്യത്തെ കുറിച്ച്‌ റെയില്‍വേ ആലോചന ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here