ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1053 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 952 പേര് ഒമാനികളും 101 പേര് പ്രവാസികളുമാണ്. അതേ സമയം, 1729 പേര്‍ക്ക് രോഗം ഭേദമായി. 9 പേരാണ് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചത്.
3504 പേര്‍ക്കാണ് ഇന്ന് കോവിഡ് പരിശോധന നടത്തിയത്. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77,058ഉം രോഗം ഭേദമായവരുടെ എണ്ണം 57,028ഉം ആയി. 393 പേരാണ് ഇതുവരെ മരിച്ചത്. ഇന്നു പുതുതായി 69 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 552 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ഉള്ളത്. ഇതില്‍ 177 പേര് ഐസിയുവിലാണ്.