ശനിയാഴ്​ച ഒമാനിൽ 919 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതർ 36953 ആയി. 2508 പേർക്കാണ്​ രോഗപരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 402 പേർ പ്രവാസികളും 517 പേർ സ്വദേശികളുമാണ്​. 881 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 20363 ആയി.

ആറു പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 159 ആയി ഉയരുകയും ചെയ്​തു. 16431 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 52 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 431 ആയി. ഇതിൽ 113 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളിൽ 472 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 25343 ആയി.

14410 പേർക്ക്​​ ഇവിടെ അസുഖം ഭേദമായിട്ടുണ്ട്​. മരണപ്പെട്ടതിൽ 113 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. സീബിൽ തന്നെയാണ്​ ഇന്നും കൂടുതൽ രോഗികൾ. 184 പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ബോഷറാണ്​ പിന്നിൽ. മത്രയിൽ 75 പുതിയ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​.

LEAVE A REPLY

Please enter your comment!
Please enter your name here