ബുണ്ടസ്‌ലിഗയില്‍ സീസണിലെ മികച്ച താരമായി ബയേണ്‍ മ്യൂണിച്ചിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി തെരഞ്ഞെടുക്കപ്പെട്ടു. സീസണില്‍ അസാധാരണ ഫോമിലാണ് 31കാരനായ ലെവന്‍ഡോവ്‌സ്‌കി. പകുതിയിലേറെ വോട്ടുകള്‍ നേടിയാണ് ലെവന്‍ഡോസ്‌കി സീസണിലെ താരമായത്.

വോട്ടെടുപ്പില്‍ ബൊറൂസിയ ഡോട്ട്മുണ്ട്താരം സാഞ്ചോ രണ്ടാമതും ബയേര്‍ ലെവര്‍കുസിന്റെ കയ് ഹാവെര്‍ട്‌സ് മൂന്നാമതുമെത്തി. സീസണില്‍ 31 കളികളില്‍ നിന്നും 33 ഗോളുകളാണ് ലെവന്‍ഡോവ്‌സ്‌കി അടിച്ചുകൂട്ടിയത്. തുടര്‍ച്ചയായി 11 മത്സരങ്ങളില്‍ ഗോളുകള്‍ നേടി ബുണ്ടസ് ലിഗയില്‍ പുതിയ റെക്കോഡും ലെവന്‍ഡോവ്‌സ്‌കി നേടിയിരുന്നു.

ലെവന്‍ഡോവ്‌സ്‌കിയുടെ അസാധാരണ പ്രകടനത്തിന്റെ മികവിലാണ് ബയേണ്‍ മ്യൂണിച്ച് തുടര്‍ച്ചയായ എട്ടാം തവണയും ബുണ്ടസ് ലിഗ കിരീടം സ്വന്തമാക്കിയത്. നേരത്തെ ഫോര്‍ച്യുന ദസെല്‍ഡോര്‍ഫിനെതിരെ സ്‌കോര്‍ ചെയ്തതോടെ ലെവന്‍ഡോവ്‌സ്‌കി സീസണില്‍ ലീഗിലെ എല്ലാ ടീമുകള്‍ക്കെതിരെയും ഗോള്‍ നേടുന്ന താരമായും മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here