ഒമാനിൽ 99 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2447 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 58 പേർ വിദേശികളും 41 പേർ സ്വദേശികളുമാണ്​. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 495ൽ തന്നെ തുടരുകയാണ്​.

1941 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. മലയാളിയടക്കം മസ്​കത്തിൽ ചികിത്സയിലിരുന്ന 11 പേർ മരണപ്പെടുകയും ചെയ്​തു. പുതിയ രോഗികളിൽ 79 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1747 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here