കൊറോണ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ വി​മാ​ന​സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ച യു.​എ.​ഇ​യി​ൽ​നി​ന്ന്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ ന​ട​ത്തി​യ​ത്​ 312 പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ. പൗ​ര​ന്മാ​രെ സ്വ​ന്തം രാ​ജ്യ​ത്തെ​ത്തി​ക്കാ​നാ​ണ്​ പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ ന​ട​ത്തി​യ​ത്.

ഇ​തു​വ​ഴി 37,469 പേ​രാ​ണ്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ​ത്തി​യ​ത്. പൗ​ര​ന്മാ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​ന്ന​തി​നോ​ട്​​ കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ഖം​തി​രി​ച്ചു​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ മ​റ്റു​ രാ​ജ്യ​ങ്ങ​ൾ ഇ​​ത്ര​യേ​റെ സ​ർ​വി​സു​ക​ൾ ന​ട​ത്തി​യ​ത്. 54 എ​യ​ർ​ലൈ​ൻ സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. ഇ​തി​നു​പു​റ​മെ കാ​ർ​ഗോ സ​ർ​വി​സു​ക​ളും ന​ട​ക്കു​ന്നു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്​ ഇ​ത്ത​രം വി​മാ​ന​ങ്ങ​ളി​ലാ​ണ്.

പാ​കി​സ്​​താ​ൻ ഇ​തി​ന​കം 2130 പേ​രെ സ്വ​ന്തം രാ​ജ്യ​ത്തെ​ത്തി​ച്ചു. ഇ​തി​നാ​യി 10 സ​ർ​വി​സ്​ ന​ട​ത്തി. 15 സ​ർ​വി​സു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 40,000 പേ​രാ​ണ്​ പാ​കി​സ്​​താ​നി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ എം​ബ​സി​യി​ൽ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 15 ല​ക്ഷം പാ​കി​സ്​​താ​നി​ക​ൾ യു.​എ.​ഇ​യി​ൽ ഉ​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്.

ഇ​ന്ത്യ​യി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്താ​ൻ ത​യാ​റാ​ണെ​ന്ന്​ എ​മി​റേ​റ്റ്​​സ്​, ഇ​ത്തി​ഹാ​ദ്​, എ​യ​ർ അ​റേ​ബ്യ, ​ൈഫ്ല ​ദു​ബൈ എ​ന്നി​വ അ​റി​യി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​റിന്റെ സ​മ്മ​ത​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ​വ​ർ. മാ​ർ​ച്ച്​ 24 മു​ത​ലാ​ണ്​ യു.​എ.​ഇ യാ​ത്രാ വി​മാ​ന​സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ച​ത്. ഇ​തി​നു​ ശേ​ഷം ജ​ർ​മ​നി, ഇ​റ്റ​ലി, റ​ഷ്യ, സു​ഡാ​ൻ, സൊ​മാ​ലി​യ, പാ​കി​സ്​​താ​ൻ, അ​ഫ്​​ഗാ​നി​സ്​​താ​ൻ, യു.​എ​സ്​, യു.​കെ, ഫി​ലി​പ്പീ​ൻ​സ്​ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പ്ര​ത്യേ​ക സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here