മഹാരാഷ്ട്രയില്‍ ഇന്ന് 8,968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,50,196 ആയി. 1,47,018 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 24 മണിക്കൂറിനിടെ 266 പേര് മരിച്ചതോടെ ആകെ മരണം 15,842 ആയി. 10,221 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവര്‍ 2,87,030 ആയി. ഇതില്‍ 41,664 കേസുകളും പുണെയിലാണ്.
തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 5,609 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 109 പേര് മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2,63,222 ആയി ഉയര്‍ന്നു.