സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിനു കീഴില്‍ കൊണ്ടുവരുന്ന നിയമ ഭേദഗതി ബില്‍ രാജ്യസഭക്കു പിന്നാലെ ലോക്സഭയും പാസാക്കി. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിനു നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള ബാങ്കിങ് നിയന്ത്രണ ബില്‍ ലോക്സഭ ബുധനാഴ്ച്ചയാണ് പാസാക്കിയത്. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുകയാണ് ബില്ലിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് സഭയില്‍ പറഞ്ഞു . കേന്ദ്രസര്‍ക്കാരിന് സംസ്ഥാനങ്ങളിലെ സഹകരണ മേഖലകള്‍ കൈയ്യടക്കാനോ നിയന്ത്രിക്കാനോ ഉദ്ദേശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ഒട്ടേറെ സഹകരണ ബാങ്കുകള്‍ മോശം അവസ്ഥയിലാണ്. ഇത്തരം ബാങ്കുകള്‍ പ്രതിസന്ധിയില്‍ അകപ്പെട്ടാല്‍ മൊറട്ടോറിയം ഉള്‍പ്പടെയുള്ള നടപടികളിലൂടെ രക്ഷപെടുത്താന്‍ ഈ നീക്കത്തിലൂടെ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 32 എംപിമാര്‍ സഭയില്‍ ബില്ലിനെക്കുറിച്ച് ചാേദ്യങ്ങള്‍ ഉന്നയിച്ചു. അതേസമയം, സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നു കയറുന്നതാണ് നിയമഭേദഗതിയെന്ന് കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.എം, ആര്.എസ്.പി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.