വിവിധ രാജ്യങ്ങളിലായി പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനുകൾ ഫലം ചെയ്യുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്ന് ലോകാരോഗ്യ സംഘടന. ഒരു കോവിഡ് വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന ഫലപ്രാപ്തി തെളിയിച്ചിട്ടില്ലെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വെളിപ്പെടുത്തി.
കണ്ടെത്തിയ വാക്സിനുകൾ കൂടുതൽ പേരിൽ പരീക്ഷണം നടത്തുന്നത് വഴി ഏറ്റവും ഫലപ്രദമായ വാക്സിനിലേക്ക് എത്തിച്ചേരാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘കോവിഡ് പ്രതിരോധത്തിനായി 200ലധികം വാക്സിനുകളാണ് പരീക്ഷണം നടന്നുവരുന്നത്. വാക്സിനുകളുടെ ചരിത്രം പരിശോധിച്ചാൽ, ചിലത് വിജയിച്ചതായും ചിലത് പരാജയപ്പെട്ടതായും കാണാൻ സാധിക്കും. കോവിഡിെൻറ വാക്സിനുകളുടെ കാര്യത്തിലും സമാന സാഹചര്യമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.