ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ഫാം അബുദാബി മരുഭൂമിയില്‍ ഉയരുന്നു. ഡച്ച്‌ കമ്പനിയായ ഫാര്‍മിംഗ് സൊല്യൂഷന്‍സിന്‍റെ സഹകരണത്തോടെ അബുദാബിയിലെ ഒരു സ്വകാര്യ സ്ഥാപനമാണ് പുതിയ സംയുക്ത സംരംഭത്തിന് തുടക്കം കുറിക്കുന്നത്. 17.5 ഹെക്ടര്‍ സ്ഥലത്ത് 160,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് പുതിയ ഇന്‍ഡോര്‍ ഫാം ഉയരുക. 650 ദശലക്ഷം ദിര്‍ഹം ചെലവു വരുന്ന പദ്ധതി മൂന്നു വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടം 2021 ഒക്ടോബറില്‍ എക്സ്പോ 2020 ദുബായ്ക്ക് മുമ്പായി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കനത്ത ചൂടുമൂലം കൃഷികള്‍ക്കുണ്ടാകുന്ന ഉത്പാദന കുറവ് പരിഹരിക്കാന്‍ ലംബവും പരന്നതുമായ കൃഷി രീതികളിലുടെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌, വര്‍ഷം മുഴുവനും വീടുകളില്‍ എവിടെയും, 100 ശതമാനം കീടനാശിനി രഹിതവും ഉയര്‍ന്ന നിലവാരമുള്ള പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ പുതിയ കൃഷി രീതി സാധ്യമാണ്. വിത്ത് വിതയ്ക്കല്‍, വിളവെടുപ്പ്, റെഡി-ടു-ഈറ്റ് ഉത്പന്നങ്ങള്‍ എന്നിവ‍യും ഇവിടെ ഒരേ മേല്‍ക്കൂരയില്‍ കൃഷി ചെയ്യും.

മെഗാ പ്രോജക്റ്റ് ഗ്രീന്‍ഫാക്ടറി എമിറേറ്റ്സ് – നെതര്‍ലാന്‍ഡിലെ ബാരെന്‍ഡ്രെച്ചിലെ ഗ്രോഗ്രൂപ്പ് ഐഎഫ്‌എസും അബുദാബിയിലെ റെയിന്‍മേക്കേഴ്സ് ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് എല്‍‌എല്‍‌സിയും തമ്മിലുള്ള പങ്കാളിത്തം പ്രതിവര്‍ഷം 10,000 ടണ്‍ പുതിയ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കും. കൂടുതല്‍ ഭക്ഷ്യ സുസ്ഥിരത കൈവരിക്കാന്‍ രാജ്യത്തെ സ്വകാര്യമേഖല എങ്ങനെയാണ് മുന്നേറുന്നതെന്ന് ഭക്ഷ്യസുരക്ഷാ സഹമന്ത്രി മറിയം ഹരേബ് അല്‍ഹൈരി സ്വാഗതം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here