കുവൈറ്റില്‍ ഇന്ന് 758 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 103199 ആയി. പുതിയതായി രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 597 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 649 പേര് രാജ്യത്ത് കൊവിഡ് മുക്തരായി. ഇതുവരെ 94211 പേരുടെ രോഗം ഭേദമായി. 8391 പേര് നിലവില്‍ ചികിത്സയിലാണ്. 108 പേരുടെ നില ഗുരുതരമാണ്.