യുഎഇയില്‍ 1,262 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 771 പേര് രോഗമുക്തരായി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
പുതിയതായി നടത്തിയ 133,003 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 157,785 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 148,080 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.