യു.എ.ഇ യില്‍ അതികഠിന ശൈത്യകാലത്തിന് ഡിസംബര്‍ 21-ന് തുടക്കമാകും. താപനില അഞ്ച് ഡിഗ്രിയിലേക്ക് വരെ താഴ്ന്നേക്കാമെന്ന് കാലാവസ്ഥകേന്ദ്രം അറിയിച്ചു. ഫെബ്രുവരി പകുതിവരെ ഇതേ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക.
ശൈത്യകാലത്തിന്റെ തുടക്കമെന്നോണം ഓരോദിവസവും താപനില കുറഞ്ഞുവരുകയാണ്. കഴിഞ്ഞ ദിവസം ജബല്ജെയ്സിലെ താപനില ആറ്് ഡിഗ്രിവരെയെത്തിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ ശൈത്യകാലമായിരിക്കും യു.എ.ഇ.യിലേതെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞിരുന്നു