ഡിജിറ്റൽ പരിവർത്തന പരിപാടികളുടെ ഭാഗമായി ഷാർജ മുനിസിപ്പാലിറ്റി 17 ഡിജിറ്റൽ സേവനങ്ങൾ ആരംഭിച്ചു. കസ്റ്റമർ സർവീസ് മേഖലക്കും കാർഷിക പരിസ്ഥിതി മേഖലക്കും കീഴിലായാണ് സേവനങ്ങൾ. സബെഖ് ഡിജിറ്റൽ പദ്ധതിയുടെ രണ്ടാംഘട്ടമാണിത്. 196 ഡിജിറ്റൽ സേവനങ്ങളാണ് ലക്ഷ്യമിടുന്നത്.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടുകളും നിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് സംരംഭങ്ങൾ.

മുനിസിപ്പാലിറ്റി സേവനങ്ങളെല്ലാം ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ തബിത് അൽ തുരൈഫി പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 222 സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here