ദുബായ്: ഏപ്രിൽ ആറ് മുതൽ പരിമിത യാത്രക്കാരുമായി വിമാന സർവീസ് ആരംഭിക്കാൻ യുഎഇ അധികൃതരിൽ നിന്ന് എമിറേറ്റ്സിന് അനുമതി ലഭിച്ചു.

ദുബൈ സിവിൽ ഏവിയേഷൻ പ്രസിഡന്റും എമിറേറ്റ്സ് എയർലൈൻ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം തന്റെ ഒഫീഷ്യൽ ട്വിറ്റർ വഴി വ്യാഴാഴ്ച അറിയിച്ചു.

“ഈ തീരുമാനത്തോടൊപ്പം ഞങ്ങളുടെ യാത്രക്കാരെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്നതിനുള്ള ആരോഗ്യ നടപടികളുടെ ഉറപ്പും യാത്രാ നടപടികളും പ്രവർത്തന നിയന്ത്രണങ്ങളും അനുസരിച്ച് ക്രമേണ യാത്രക്കാരുടെ സേവനങ്ങൾ പുനരാരംഭിക്കുകയും ചെയ്യും മാത്രമല്ല അവരുടെ സുരക്ഷയും ക്ഷേമവും എല്ലായ്പ്പോഴും ഞങ്ങളുടെ മുൻ‌ഗണനയായിരികുമെന്നും, ”ഷെയ്ഖ് സയീദ് ട്വിറ്ററിൽ പറഞ്ഞു.

കാർഗോ വ്യാപാര പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ എമിറേറ്റ്സ് സ്കൈ കാർഗോ വിമാനങ്ങൾ ഉപയോഗിക്കുമെന്ന് ട്വീറ്ററിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here