കോവിഡിനെതിരെ കര്മയുദ്ധം തുടരുന്ന യു.എ.ഇ, എമിറേറ്റുകളിലുടനീളം വാക്സിനേഷന് വിതരണ കേന്ദ്രങ്ങളൊരുക്കി നടത്തുന്നത് പുതുവിപ്ലവം. ഇതുവരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 12,75,000 പേര് കോവിഡ് വാക്സിന് സ്വീകരിച്ചുകഴിഞ്ഞു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് വാക്സിന് നല്കുന്നതില് യു.എ.ഇ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.
ഇസ്രായേലാണ് ഈ രംഗത്ത് യു.എ.ഇക്ക് മുന്നിലുള്ളത്. 100 പേരില്‍ 11.8 ഡോസ് എന്ന നിരക്കിലാണ് യു.എ.ഇ മുന്നേറുന്നത്. ദിനംപ്രതി ശരാശരി അരലക്ഷത്തിലധികം പേരാണ് ഏഴ് എമിറേറ്റുകളിലായി സജ്ജീകരിച്ച 500ല്‍പരം കേന്ദ്രങ്ങളിലെത്തി കോവിഡ് വാക്സിന് സ്വീകരിക്കുന്നത്. 100 പേരില്‍ 11.8 ഡോസ് എന്ന കണക്കില്‍ വാക്സിനെത്തിക്കാന്‍ യു.എ.ഇക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. പാദവര്‍ഷത്തില്‍ മൊത്തം ജനസംഖ്യയുടെ പകുതി പേര്‍ക്കെങ്കിലും വാക്സിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇയുടെ വാക്സിനേഷന് യജ്ഞം മുന്നേറുന്നത്. വാക്സിനേഷന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് ദേശീയ പദ്ധതികള്‍ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം.