കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി റഷ്യയുടെ സ്പുട്നിക് 5 വാക്സിന് ബഹ്റൈനില്‍ രജിസ്ട്രേഷന് തുടങ്ങി. വാക്സിെന്റ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞദിവസം ബഹ്റൈന്‍ അനുമതി നല്‍കിയിരുന്നു. വാക്സിന് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരോഗ്യ മന്ത്രാലയത്തിെന്റ http://www.healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയോ BeAware Bahrain മൊബൈല്‍ ആപ് വഴിയോ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വാക്സിന് സ്വീകരിക്കേണ്ട ദിവസവും സമയവും അറിയിച്ച് സന്ദേശം ലഭിക്കും.
റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഗമാലെയ നാഷനല്‍ സെന്റര്‍ ഫോര്‍ എപ്പിഡമിയോളജിക്കല്‍ ആന്‍ഡ് മൈക്രോബയോളജി റിസര്‍ച്ചാണ് വാക്സിന് വികസിപ്പിച്ചത്. നിര്‍മാണ കമ്ബനി നല്കിയ വിശദാംശങ്ങളുടെയും സമഗ്രമായ പഠനത്തിെന്റയും നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്.ആര്.എ) നടത്തിയ വിശകലനങ്ങളുടെയും അടിസ്ഥാനത്തിലാണ് വാക്സിന് ഉപയോഗത്തിന് അനുമതി നല്കാന് തീരുമാനിച്ചത്. ഇതുള്‍പ്പെടെ നാല് വാക്സിനുകളാണ് ബഹ്റൈനില്‍ നല്‍കുന്നത്.
ചൈനയിലെ സിനോഫാം ഗ്രൂപ് കമ്ബനി ഉല്പാദിപ്പിച്ച സിനോഫാം വാക്സിന്, അമേരിക്കന്‍ കമ്ബനിയായ ഫൈസറും ജര്‍മന്‍ കമ്ബനിയായ ബയോണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച ഫൈസര്‍-ബയോണ്‍ടെക് വാക്സിന്, ഒാക്സ്ഫഡ് യൂനിവേഴ്സിറ്റിയുമായി ചേര്‍ന്ന് ആസ്ട്ര സെേനക്ക കമ്ബനി വികസിപ്പിച്ച് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് -ആസ്ട്രസെനേക്ക വാക്സിന് എന്നിവയാണ് മറ്റുള്ളവ. പ്രതിരോധശേഷി വര്‍ധിപ്പിച്ച് കോവിഡിനെ നേരിടുന്നതിെന്റ ഭാഗമായാണ് വാക്സിനേഷന് പദ്ധതി നടപ്പാക്കുന്നത്.