സൗദി അറേബ്യയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഞായറാഴ്ച്ച രാത്രി മുതല്‍ 20 ദിവസത്തേക്ക് കൂടി നിട്ടാന്‍ തീരുമാനിച്ചു. ഒത്തുചേരലുകള്‍, ഇവന്റുകള്‍, വിനോദ പരിപാടികള്‍, ഡൈനിങ് സേവനങ്ങള്‍ തുടങ്ങിയവയക്കാണ് നിയന്ത്രണം ബാധകമാവുക. കഴിഞ്ഞ ആഴ്ച്ചകളില്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. ഫെബ്രുവരി 4 മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്.

നിയന്ത്രണങ്ങളില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു

  1. സാമൂഹിക പരിപാടികളിലും ഒത്തുചേരലുകളിലും 20ല്‍ കൂടുതല്‍ ആളുകള്‍ പാടില്ല
  2. എല്ലാ പൊതു വിനോദ പരിപാടികളും ഇവന്റുകളും റദ്ദാക്കി
  3. സിനിമാ തിയേറ്ററുകള്‍, ഇന്‍ഡോര്‍ വിനോദ കേന്ദ്രങ്ങള്‍, റസ്‌റ്റൊറന്റുകളിലും മാളുകളിലും ഉള്‍പ്പെടെയുള്ള ഗെയിമിങ് സെന്ററുകള്‍, ജിമ്മുകള്‍, സ്‌പോര്‍ട്‌സ് സെന്ററുകള്‍ എന്നിവ അടച്ചിടും
  4. റസ്‌റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി. ആള്‍ക്കൂട്ടം ഇല്ലാത്ത രീതിയില്‍ പാര്‍സല്‍ സര്‍വീസ് മാത്രം അനുവദിക്കും

LEAVE A REPLY

Please enter your comment!
Please enter your name here