കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി റ​ഷ്യ​യു​ടെ സ്​​പു​ട്​​നി​ക്​ 5 വാ​ക്​​സി​ന്​ ബ​ഹ്​​റൈ​നി​ല്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ തു​ട​ങ്ങി. വാ​ക്​​സി​െന്‍റ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​ ക​ഴി​ഞ്ഞ​ദി​വ​സം ബ​ഹ്​​റൈ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. വാ​ക്​​സി​ന്‍ എ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െന്‍റ http://www.healthalert.gov.bh എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ BeAware Bahrain മൊ​ബൈ​ല്‍ ആ​പ് വ​ഴി​യോ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കേ​ണ്ട ദി​വ​സ​വും സ​മ​യ​വും അ​റി​യി​ച്ച്‌​ സ​ന്ദേ​ശം ല​ഭി​ക്കും.

റ​ഷ്യ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ഗ​മാ​ലെ​യ നാ​ഷ​ന​ല്‍ സെന്‍റ​ര്‍ ഫോ​ര്‍ എ​പ്പി​ഡ​മി​യോ​ള​ജി​ക്ക​ല്‍ ആ​ന്‍​ഡ്​​ മൈ​ക്രോ​ബ​യോ​ള​ജി റി​സ​ര്‍​ച്ചാ​ണ്​ വാ​ക്​​സി​ന്‍ വി​ക​സി​പ്പി​ച്ച​ത്​. നി​ര്‍​മാ​ണ ക​മ്ബ​നി ന​ല്‍​കി​യ വി​ശ​ദാം​ശ​ങ്ങ​ളു​ടെ​യും സ​മ​ഗ്ര​മാ​യ പ​ഠ​ന​ത്തി​െന്‍റ​യും നാ​ഷ​ന​ല്‍ ഹെ​ല്‍​ത്ത്​​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ന്‍.​എ​ച്ച്‌.​ആ​ര്‍.​എ) ന​ട​ത്തി​യ വി​ശ​ക​ല​ന​ങ്ങ​ളു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വാ​ക്​​സി​ന്‍ ഉ​പ​യോ​ഗ​ത്തി​ന്​ അ​നു​മ​തി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തു​ള്‍​പ്പെ​ടെ നാ​ല്​ വാ​ക്​​സി​നു​ക​ളാ​ണ്​ ബ​ഹ്​​റൈ​നി​ല്‍ ന​ല്‍​കു​ന്ന​ത്.

ചൈ​ന​യി​ലെ സി​നോ​ഫാം ഗ്രൂ​പ്​ ക​മ്ബ​നി ഉ​ല്‍​പാ​ദി​പ്പി​ച്ച​ സി​നോ​ഫാം വാ​ക്​​സി​ന്‍, അ​മേ​രി​ക്ക​ന്‍ ക​മ്ബ​നി​യാ​യ ഫൈ​സ​റും ജ​ര്‍​മ​ന്‍ ക​മ്ബ​നി​യാ​യ ബ​യോ​ണ്‍​ടെ​ക്കും ചേ​ര്‍​ന്ന്​ വി​ക​സി​പ്പി​ച്ച ഫൈ​സ​ര്‍-​ബ​യോ​ണ്‍​ടെ​ക്​ വാ​ക്​​സി​ന്‍, ഒാ​ക്​​സ്​​ഫ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി​യു​മാ​യി ചേ​ര്‍​ന്ന്​ ആ​സ്​​ട്ര സെ​​േ​ന​ക്ക ക​മ്ബ​നി വി​ക​സി​പ്പി​ച്ച്‌​ ഇ​ന്ത്യ​യി​ലെ സെ​റം ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന കൊ​വി​ഷീ​ല്‍​ഡ്​ -ആ​സ്​​ട്ര​സെ​നേ​ക്ക വാ​ക്​​സി​ന്‍ എ​ന്നി​വ​യാ​ണ്​ മ​റ്റു​ള്ള​വ. പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ച്ച്‌​ കോ​വി​ഡി​നെ നേ​രി​ടു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യാ​ണ്​ വാ​ക്​​സി​നേ​ഷ​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here