കര്‍ട്ടനുയരും മുേമ്ബ അരങ്ങുവിടേണ്ടിവന്ന നാട്യക്കാരനെ പോലെ ബെന്‍ സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങി. ഐ.പി.എല്‍ 14ാം സീസണില്‍ രാജസ്ഥാന് റോയല്സിെന്റ പ്രധാനിയായി ആദ്യ മത്സരത്തിനിറങ്ങിയ സ്റ്റോക്സിന് ഫീല്‍ഡിങ്ങിനിടെ വിരലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. പഞ്ചാബിെന്റ ക്രിസ്ഗെയ്ലിനെ പുറത്താക്കിയ മനോഹര ക്യാച്ച് പക്ഷേ, രാജസ്ഥാന് തീരാവേദനയായി.
വലതു കൈവിരലിലെ പൊട്ടലുമായി ടീമിന് പ്രചോദനമായി കൂടെ നില്‍ക്കാനായിരുന്നു ബെന്നിെന്റ ആദ്യ തീരുമാനം. എന്നാല്‍, ശസ്ത്രക്രിയ ആവശ്യമാണെന്ന അറിയിപ്പിനു പിന്നാലെ നാട്ടിലേക്ക് മടങ്ങാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിക്കുകയായിരുന്നു. വെള്ളിയാഴ്ച ലണ്ടനിലേക്ക് പറന്ന ബെന്നിന് രാജസ്ഥാന് ടീം അംഗങ്ങള്‍ ഹൃദ്യമായ യാത്രയയപ്പ് നല്കി. 12 ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. ജൂണില്‍ ന്യൂസിലന്‍ഡിനെതിരായ ഇംഗ്ലണ്ടിെന്റ ടെസ്റ്റ് പരമ്ബരയും ബെന്‍ സ്റ്റോക്സിന് നഷ്ടമായേക്കും.