റമദാനില്‍ വിശ്വാസികള്‍ക്ക് ആശ്വാസമായി യു.എ.ഇയിലെ പള്ളികളില്‍ രാത്രിനമസ്കാരത്തിന് അനുമതി. ഇതോടെ മെയ് മൂന്ന് മുതല്‍ റമദാന്റെ അവസാന പത്തില്‍ വിശ്വാസികള്‍ക്ക് പള്ളിയിലെത്തി രാത്രി നമസ്കാരം നിര്‍വഹിക്കാം. രാത്രി 12 മുതല്‍ 12.30 വരെയാണ് അനുമതി. കനത്ത മുന്‍കരുതല്‍ നിര്‍ദേശങ്ങളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കുട്ടികളും പള്ളികളിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. നമസ്കാരം കഴിഞ്ഞാല്‍ ഉടന്‍ പള്ളി അടക്കണം. തറാവീഹിനും അരമണിക്കൂര്‍ സമയമാണ് അനുവദിച്ചിരിക്കുന്നത്.