റമദാനില്‍ വിശ്വാസികള്‍ക്ക്​ ആശ്വാസമായി യു.എ.ഇയിലെ പള്ളികളില്‍ രാത്രിനമസ്​കാരത്തിന് ​ അനുമതി. ഇതോടെ മെയ്​ മൂന്ന്​ മുതല്‍ റമദാന്റെ അവസാന പത്തില്‍ വിശ്വാസികള്‍ക്ക്​ പള്ളിയിലെത്തി രാത്രി നമസ്​കാരം നിര്‍വഹിക്കാം. രാ​ത്രി 12 മുതല്‍ 12.30 വരെയാണ്​​ അനുമതി. കനത്ത മുന്‍കരുതല്‍ നിര്‍ദേശങ്ങളോടെയാണ്​ അനുമതി നല്‍കിയിരിക്കുന്നത്​.

പ്രായമായവരും മറ്റ്​ രോഗങ്ങളുള്ളവരും കുട്ടികളും പള്ളികളിലേക്ക്​ വരുന്നത്​ ഒഴിവാക്കണമെന്ന്​ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. നമസ്​കാരം കഴിഞ്ഞാല്‍ ഉടന്‍ പള്ളി അടക്കണം. തറാവീഹിനും അരമണിക്കൂര്‍ സമയമാണ്​ അനുവദിച്ചിരിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here