ഇന്ത്യയിൽ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്‌മെന്റിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി ബ്രിട്ടൻ. ആരോഗ്യ രംഗത്ത് ഇന്ത്യന്‍ നഴ്‌സുമാരെ വീണ്ടും ക്ഷണിച്ച്‌ ബ്രിട്ടന്‍. കൊറോണ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ എല്ലാ വിലക്കുകളും നീക്കിയതായി ബ്രിട്ടന്‍ അറിയിച്ചു. ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനുകളില്‍ നിന്നും എത്തിയിരുന്ന ലക്ഷക്കണക്കിന് നഴ്‌സുമാരെ ഒഴിവാക്കിയതോടെ ആരോഗ്യരംഗം പ്രതിസന്ധിയിലാണ്. ഇന്ത്യന്‍ നഴ്‌സുമാരിലാണ് ഇനി ബ്രിട്ടന് പ്രതീക്ഷയുള്ളത്. ലോകത്തെല്ലായിടത്തും ആരോഗ്യരംഗത്ത് ഏറെ മികവ് പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ നഴ്‌സുമാര്‍ക്കാണ് ബ്രിട്ടനില്‍ എന്നും മുന്‍ഗണനയുള്ളത്.

ഇന്ത്യന്‍ നഴ്‌സുമാരില്‍ മുക്കാല്‍ ശതമാനവും കേരളത്തില്‍ നിന്നുമായതിനാല്‍ മലയാളി കള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. യോഗ്യതാ പരീക്ഷ കള്‍ക്ക് ശേഷം വിസ കാത്തിരിക്കുന്ന നഴ്‌സുമാര്‍ക്ക് ഇനി അധികം താമസിയാതെ ലണ്ടനിലെത്താന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here