മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 ഇവന്റ് ജൂണ്‍ 24 ന് നടക്കും. ഇവിടെ പുതിയ വിന്‍ഡോസിന്റെ മടങ്ങി വരവ് പ്രഖ്യാപിക്കാന്‍ സാധ്യത ഉണ്ട്. ഇതിനോട് അനുബന്ധിച്ച്‌ മൈക്രോസോഫ്റ്റ് 11 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ യുട്യൂബില്‍ പുറത്തിറക്കിയിട്ടുണ്ട്. വ്യത്യസ്ത വിന്‍ഡോസ് പതിപ്പുകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് ശബ്ദങ്ങളുടെ ശേഖരം ഈ വീഡിയോയിലുണ്ട്. ഈ വീഡിയോ വേഗത്തിലാക്കുമ്ബോള്‍, വിന്‍ഡോസ് 11 ല്‍ നിങ്ങള്‍ കേള്‍ക്കുമെന്ന് കരുതുന്ന ഒരു പുതിയ സ്റ്റാര്‍ട്ടപ്പ് ശബ്ദം കേള്‍ക്കാനാകുമെന്നു മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു. വിന്‍ഡോസ് 95, എക്‌സ്പി, 7 എന്നിവ പിന്നിട്ട് വിന്‍ഡോസ് പത്തിലേക്കും അവിടെ നിന്നും വിന്‍ഡോസ് 11 ലേക്കും നീളുന്ന വലിയ ചരിത്രം തന്നെയാണ് ഈ വീഡിയോയിലൂടെ കാണാന്‍ സാധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here