ബലി പെരുന്നാൾ അവധി ദിനമായ ഇന്നു മുതൽ 22 വരെ ദുബായ് ട്രാഫിക് പൊലീസ് പട്രോളിങ് വ്യാപകമാകും. ഗതാഗതം സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് ജനറൽ ഡയറക്ടറേറ്റ് ഒാഫ് ട്രാഫിക് പൊലീസ് പറഞ്ഞു. 120 പൊലീസ് പട്രോൾ സംഘത്തെയാണ് എമിറേറ്റ് മുഴുവൻ നിയോഗിച്ചിട്ടുള്ളത്.

വ്യാപാര കേന്ദ്രങ്ങളായ ദുബായ് മാൾ, മാൾ ഒാഫ് ദി എമിറേറ്റ്സ്, ജെബിആർ, സിറ്റി വോക്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊൾവാർഡ്, ഫെസ്റ്റിവൽ സിറ്റി, മിർദിഫ് സിറ്റി സെൻ്റർ, ലാ മെർ, കൈറ്റ് ബീച്ച്, എയർപോർട്ട് സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ദുബായ്– അൽ െഎൻ റോഡ്, എത്തിഹാദ് റോഡ്, അൽഖലീജ് സ്ട്രീറ്റ്, അൽ ഖുദ് സ് സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, അക്കാദമിക് സിറ്റി സ്ട്രീറ്റ്, റാസ് അൽഖോർ, ജുമൈറ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും പട്രോൾ നടത്തുക.

സന്തോഷ ദിനങ്ങളിൽ വാഹനാപകടങ്ങളിൽ നിന്ന് ജനജീവൻ രക്ഷിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. റസി‍ഡന്റ് ഏരിയകളിലും തിരക്കുള്ള സ്ഥലങ്ങളിലും വളരെ ജാഗ്രതയോടെ വാഹനമോടിക്കാൻ പൊലീസ് നിർദേശിച്ചു. റോഡിന് കുറുകെ കടക്കുമ്പോൾ ശ്രദ്ധ പുലർത്തണമെന്നും അനുവദിച്ച സ്ഥലങ്ങളിലൂടെ മാത്രമേ മറുഭാഗം കടക്കാവൂ എന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here