ഷാര്‍ജയില്‍ ബീച്ചില്‍ പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. അപകട മേഖലയുടെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെച്ച ഭാഗങ്ങള്‍ മറികടന്ന് നീന്താനിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് കര്‍ശന മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെച്ച ഭാഗങ്ങളില്‍ ഇറങ്ങരുത്, ബീച്ചുകളിലെത്തുന്ന കുടുംബങ്ങള്‍ കുട്ടികളുടെ മേല്‍ പ്രത്യേക ശ്രദ്ധനല്‍കണമെന്നും പോലീസ് ഓര്‍മിപ്പിച്ചു.

പാര്‍ക്കുചെയ്ത വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പോകരുത്. ചൂടുകാലത്ത് കൂടുതല്‍ സമയം വാഹനങ്ങളില്‍ തനിച്ചാകുന്ന കുട്ടികളുടെ മരണം സംഭവിക്കാന്‍ സാധ്യതയേറെയാണെന്നും ഷാര്‍ജ പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here