ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക്, അറബ്, സൗഹൃദ ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളുമായി ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി. ഭരണാധികാരികള്‍ക്ക് ആശംസകള്‍ നേര്‍ന്നതിനോടൊപ്പം ജനങ്ങള്‍ക്കും ഒമാന്‍ ഭരണാധികാരി തന്റെ സന്ദേശത്തിലൂടെ ആശംസകളറിയിച്ചു.

രാജ്യത്തിനു കൂടുതല്‍ പുരോഗതിയും സമൃദ്ധിയും നേരുന്നതിനോടൊപ്പം അവരുടെ നേതൃത്വത്തിലുള്ള ഭരണം ജനതയുടെ പുരോഗതിക്കും അഭിവൃദ്ധിക്കും എല്ലാ അഭിലാഷങ്ങള്‍ക്കും കാരണമാകുവാന്‍ സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും ഭരണാധികാരി ഹൈതം ബിന്‍ താരിക്ക് അല്‍ സൈദ് ആശംസിച്ചു. മറ്റ് അറബ് രാഷ്ട്രനേതാക്കന്മാരും ഒമാന്‍ ഭരണാധികാരിക്ക് ഈദ് അല്‍ അദ ആശംസകള്‍ കൈമാറി. ഒമാന്‍ ജനതക്കും രാജ്യത്തിനും കൂടുതല്‍ സമൃദ്ധിയും ക്ഷേമവും കൈവരിക്കുവാന്‍ സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും ഒമാന്‍ ഭരണാധികാരിക്ക് ലഭിച്ച സന്ദേശങ്ങളില്‍ പറയുന്നു.

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫ , തമീം ബിന്‍ ഹമദ് അല്‍ താനി ഖത്തറിലെ അമീര്‍ , ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ, കുവൈത്തിലെ അമീര്‍ , ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, മൊറോക്കോയിലെ രാജാവ് മുഹമ്മദ് ആറാമന്‍, ടുണീഷ്യയിലെ പ്രസിഡന്റ് കൈസ് സെയ്ദ്, അള്‍ജീരിയയിലെ പ്രസിഡന്റ് അബ്ദുല്‍മജിദ് ടെബൗണ്‍, ജിബൂട്ടിയിലെ പ്രസിഡന്റ് ഇസ്മായില്‍ ഒമര്‍ ഗ്വെല്ലെ, സുഡാനിലെ സോവറിന്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബര്‍ഹാന്‍ എന്നിവരുമായി ഒമാന്‍ ഭരണാധികാരി ആശംസകള്‍ കൈമാറി .

LEAVE A REPLY

Please enter your comment!
Please enter your name here