അല്‍ഐന്‍ മൃഗശാലയിലെ പ്രദര്‍ശനങ്ങളും സാഹസിക പ്രകടനങ്ങളും പുനരാരംഭിക്കുന്നു.പക്ഷികള്‍ക്ക് തീറ്റ നല്‍കല്‍, പെന്‍ഗ്വിനുകളുടെ പരേഡ്, ജിറാഫുകള്‍, മുതലകള്‍, ചിമ്ബാന്‍സികള്‍, ഗറിലകള്‍ എന്നിവയുടെ സഹസിക പ്രകടനങ്ങളും പ്രദര്‍ശനങ്ങളും ഉടന്‍ പുനരാരംഭിക്കും. ആഫ്രിക്കന്‍, ഏഷ്യന്‍, അറേബ്യന്‍ വന്യജീവി വര്‍ഗങ്ങള്‍ കൂടുതലായി മൃഗശാലയിലെത്തും. ഇര പിടിക്കുന്ന പക്ഷികളുടെ പ്രദര്‍ശനങ്ങള്‍, പെന്‍ഗ്വിന്‍ മാര്‍ച്ച്‌, ഹിപ്പോപ്പൊട്ടാമസ് കഥകള്‍, ചീറ്റ ഓട്ടങ്ങള്‍, ലെമൂര്‍ നടത്തം തുടങ്ങിയവയും പുനരാരംഭിക്കും.

അല്‍ഐന്‍ മൃഗശാലയില്‍ പുതുതായി ജനിച്ച റോത്ത്‌ ചൈല്‍ഡ് ജിറാഫുകളെയും അല്‍ഐന്‍ സഫാരിയിലെ അംഗങ്ങളാക്കും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത സഫാരികളില്‍ ഒന്നാണിത്. മൃഗശാലയിലെ മറ്റ് ആകര്‍ഷണങ്ങളാണ് ശൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രവും ആഫ്രിക്കന്‍ സഫാരിയും, ശൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രത്തിലെ തിയറ്ററുകള്‍, മൂവി പ്രദര്‍ശനങ്ങള്‍ എന്നിവ. ആഫ്രിക്കന്‍ സഫാരി വനത്തി​െന്‍റ ഹൃദയഭാഗത്തിലൂടെ മൃഗങ്ങള്‍ സ്വതന്ത്രമായി വിഹരിക്കുന്നതിനിടയിലൂടെ നടക്കുന്ന സാഹസിക അനുഭൂതി ഇതു സന്ദര്‍ശകര്‍ക്ക് പ്രദാനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here