രാജ്യത്ത് 24 മണിക്കൂറിനിടെ 13,451 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ദിവസത്തേക്കാള്‍ 8.2 % കൂടുതലാണിന്ന് റിപ്പോര്‍ട്ട് ചെയ്തത് . 1.62 ലക്ഷം പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. 242 ദിവസത്തിനിടെയുള്ള കുറഞ്ഞ നിരക്കാണിത് .പുതുതായി 585 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 4,55,653 ആയി ഉയര്‍ന്നു .
അതെ സമയം കഴിഞ്ഞ ദിവസം 14,021 പേരാണ് രോഗമുക്തരായത് . ആകെ രോഗമുക്തര്‍ 3,35, 97,339. നിലവിലെ രോഗമുക്തി നിരക്ക് 98.19 % ആണ് . രാജ്യത്തെ ഇത് വരെയുള്ള വാക്സിനേഷന് 103.53 കോടി ഡോസ് പിന്നിട്ടു .
7,163 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ തന്നെയാണ് കോവിഡ് ശമിക്കാതെ നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ 1,201 പേര്‍ക്കും തമിഴ്നാട്ടില്‍ 1,090 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു