വാണിജ്യ ഇടപാട് നിയമത്തില്‍ ഭേദഗതി വരുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്. അടുത്ത വര്‍ഷം മുതല്‍ നടപ്പിലാവുന്ന ഭേദഗതി പ്രകാരം ഫണ്ടില്ലാതെ ചെക്ക് ഇഷ്യ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ലാതാവും.

ഇതു പ്രകാരം വഞ്ചന, വ്യാജരേഖ, അവിശ്വാസം തുടങ്ങിയ വിഷയങ്ങള്‍ വരുമ്പോള്‍ മാത്രമേ ചെക്ക് ബൗണ്‍സ് ക്രിമിനല്‍ കുറ്റമാവുകയുള്ളു. ചെക്കില്‍ പറഞ്ഞിട്ടുള്ള തുകയേക്കാള്‍ കുറഞ്ഞ തുകയാണ് അക്കൗണ്ടില്‍ ഉള്ളതെങ്കില്‍ അത് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും നിയമഭേദഗതിയില്‍ പറയുന്നു.

ബൗണ്‍സ്ഡ് ചെക്ക് ക്രിമിനല്‍ കുറ്റമാക്കുന്നത് അവസാനിപ്പിച്ച് ചെക്ക് ദുരുപയോഗം തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ചെക്ക് തുക ശേഖരിക്കുന്നതിന് കുറേക്കൂടി കാര്യക്ഷമമായ നടപടിക്രമങ്ങള്‍ നടപ്പില്‍ വരുത്തും.

ചെക്ക് ദുരുപയോഗം ഉണ്ടായാല്‍ നേരത്തേ നല്‍കിയ ചെക്കുകള്‍ പിന്‍വലിക്കുക, അടുത്ത അഞ്ച് വര്‍ഷത്തേക്ക് ചെക്ക് ബുക്കുകള്‍ അനുവദിക്കാതിരിക്കുക, നിയമ ലംഘകരുടെ പ്രൊഫഷനല്‍ വാണിജ്യ പ്രവര്‍ത്തകനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കും.

സിവില്‍, ക്രിമിനല്‍ കോടതികളില്‍ ചെക്ക് കേസുകള്‍ കുന്നുകൂടുന്നത് ഒഴിവാക്കുക, ആഗോള മല്‍സരാധിഷ്ടിത സൂചികയില്‍ യുഎഇയുടെ റാങ്കിങ് ഉയര്‍ത്തുക, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക തുടങ്ങിയ നേട്ടങ്ങളാണ് നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here