ന്യൂഡൽഹി∙ ലോക്ഡൗൺ തുടരുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ശനിയാഴ്ച വിഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തുന്ന രണ്ടാമത്തെ ചർച്ചയാണിത്. ലോക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കാനാവില്ലെന്നും മുഖ്യമന്ത്രമാരുമായുള്ള യോഗത്തിനു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ഇന്ന് വിവിധ രാഷ്ട്രീയ നേതാക്കളുമായി നടന്ന വിഡിയോ കോൺഫറൻസിനുശേഷം പ്രധാനമന്ത്രി അറിയിച്ചു. 

ലോക്ഡൗൺ നീട്ടാനാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നതെന്നാണു വിവരം. എന്നാൽ അടച്ചുപൂട്ടൽ നീണ്ടാൽ രാജ്യത്തിന്റെ സാമ്പത്തിക നില പ്രതിസന്ധിയിലാകുമെന്നതിനാൽ ഇളവുകളോടെ ലോക്ഡൗൺ തുടരാനാകും സാധ്യത. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവ ഏപ്രിൽ 14നു ശേഷവും അടച്ചിടണമെന്ന് പ്രധാനമന്ത്രിയോട് മന്ത്രിമാർ നിർദേശിച്ചിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here