അജ്മാനിൽ നിന്ന് അബുദാബിയിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ര​ണ​പ​ത്രം ക്യാ​പി​റ്റ​ൽ എ​ക്സ്പ്ര​സു​മാ​യി അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി അ​ധി​കൃ​ത​ര്‍ ഒ​പ്പു​വെ​ച്ചു. അ​ജ്മാ​ൻ എ​മി​റേ​റ്റി​ൽ​നി​ന്ന് അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലേ​ക്കും തി​രി​ച്ചും ഫാ​സ്റ്റ് ബ​സ് ലൈ​ൻ ബ​സു​ക​ള്‍ സർവീസ് നടത്തും. ഒ​രു വ​ശ​ത്തേ​ക്കു​ള്ള ടി​ക്ക​റ്റ്​ നി​ര​ക്ക് 35 ദി​ർ​ഹ​മാ​ണ്. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലേ​ക്കും തി​രി​ച്ചും ദി​വ​സേ​ന നേ​രി​ട്ടു​ള്ള നാ​ല്​ സ​ർ​വി​സു​ണ്ടാ​കു​മെ​ന്ന് പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ആ​ൻ​ഡ് പെ​ർ​മി​റ്റ് ഏ​ജ​ൻ​സി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ സ​മി അ​ൽ​ജ​ലാ​ഫ് പ​റ​ഞ്ഞു.

അ​ജ്മാ​ൻ എ​മി​റേ​റ്റി​ലെ അ​ൽ​മു​സ​ല്ല സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് അ​ബൂ​ദ​ബി ബ​സ് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. അ​ജ്മാ​നി​ൽ​നി​ന്ന് ആ​ദ്യ ബ​സ് രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ടും. അ​വ​സാ​ന ബ​സ് വൈ​കീ​ട്ട് ആ​റി​നാ​യി​രി​ക്കും. അ​ബൂ​ദ​ബി ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് അ​ജ്മാ​നി​ലേ​ക്കു​ള്ള ആ​ദ്യ ബ​സ് രാ​വി​ലെ പ​ത്തി​ന്​ പു​റ​പ്പെ​ടും. വൈ​കീ​ട്ട് ഒ​മ്പ​തി​ന്​ അ​ബൂ​ദ​ബി​യി​ല്‍നി​ന്ന് അ​വ​സാ​ന​ത്തെ ബ​സ് പു​റ​പ്പെ​ടും.

LEAVE A REPLY

Please enter your comment!
Please enter your name here