ദുബായ് വിമാനത്താവളത്തില്‍ പുതിയ കോവിഡ് പരിശോധനാകേന്ദ്രം തുറന്നു.പി.സി.ആര്‍. പരിശോധനാ ഫലം നാലുമുതല്‍ ആറുമണിക്കൂറിനകം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. ഇതിനുമുമ്ബ് വരെ യാത്രക്കാരുടെ സാമ്ബിളുകള്‍ ശേഖരിച്ച്‌ 12 മണിക്കൂറിന്റെ ഇടവേളകളില്‍ വിവിധ ലബോറട്ടറികളില്‍ എത്തിച്ചാണ് പരിശോധന നടത്തിയിരുന്നത്.

എന്നാല്‍ പുതിയകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചതോടെ സാമ്ബിളുകള്‍ ശേഖരിച്ച്‌ 30 മിനിറ്റിനകം വിമാനത്താവളത്തിനുള്ളില്‍തന്നെ പ്രവര്‍ത്തിക്കുന്ന ലാബില്‍നിന്ന് പരിശോധനനടത്തി ഫലം ലഭ്യമാക്കാന്‍ കഴിയുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബില്‍ പ്രതിദിനം ഒരുലക്ഷം സാമ്ബിളുകള്‍ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. യാത്രികര്‍ക്ക് കാത്തിരിപ്പ് സമയം കുറച്ച്‌ എളുപ്പത്തില്‍ ഫലം ലഭ്യമാക്കാന്‍ കഴിയുന്നതായി ആരോഗ്യമന്ത്രാലയം മെഡിക്കല്‍ ഡയറക്ടര്‍ കാര്‍ലോ കബാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here