കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടി എന്നോണം യു.എ.ഇ ക്ക് പുറത്തുള്ള മുഴുവൻ റസിഡൻസ് വിസക്കാരോടും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തിരിച്ച് രാജ്യത്തേക്ക് യാത്ര ചെയ്യരുതെന്ന് വിദേശ മന്ത്രാലയം നിഷ്കർഷിച്ചിരുന്നു.

ഇങ്ങനെയൊരു ആരോഗ്യ അടിയന്തരാവസ്ഥയിൽ രാജ്യത്തിന് പുറത്തു പെട്ടു പോയ മുഴുവൻ താമസക്കാർക്കും മെച്ചപ്പെട്ട വിസ സേവനങ്ങൾ നൽകുവാൻ വേണ്ടി യു.എ.ഇ ഗവൺമെന്റ് ആരംഭിച്ച ഓൺലൈൻ സർവീസ് ആണ് തവാജുദി. കോവിഡ്-19 നിയന്ത്രണങ്ങൾ കാരണം രാജ്യത്തിന് അകത്തേക്ക് പ്രവേശനം സാധിക്കാൻ സാധ്യമല്ലാത്തതിനാൽ റസിഡൻസ് വിസ ക്യാൻസലാകുന്നവരോ എംപ്ലോയ്മെൻറ് വിസ വാലിഡിറ്റി കഴിയുന്നവരോ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിനു പേർക്ക് ആശ്വാസം പകരുന്ന ഒന്നായി മാറി തവാജുദി അപ്ലിക്കേഷൻ. എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാവുന്ന ഈ സേവനം ഇതുവരെ ഉപയോഗപ്പെടുത്തിയത് 29,000 പേർ ആണ്.

ഇതിൽ രജിസ്റ്റർ ചെയ്യുന്നത് വഴി താമസക്കാർക്ക് നിയന്ത്രണങ്ങൾ നീങ്ങിയാൽ രാജ്യത്തിന് അകത്തേക്ക് എളുപ്പത്തിൽ തിരിച്ചെത്താൻ സാധ്യമാകുമെന്നാണ് അധികാരികളിൽ നിന്നും ലഭിക്കുന്ന സൂചന. രാജ്യത്തിന് പുറത്തുള്ള മുഴുവൻ താമസക്കാരും തങ്ങളുടെ താമസസ്ഥലങ്ങളിലെ യു.എ.ഇ എംബസി അധികൃതരുമായി ബന്ധപ്പെടണമെന്നും ഏതെങ്കിലും രീതിയിലുള്ള അടിയന്തരാവസ്ഥകൾ ഉണ്ടെങ്കിൽ അതിനനുസരിച്ച് ഗവൺമെൻറ് പ്രതികരിക്കുന്നതാണ് എന്നും യു.എ.ഇ വിദേശ മന്ത്രാലയം അറിയിച്ചിരുന്നു.

യുഎഇയിലെ മുഴുവൻ താമസക്കാരോടും ഉള്ള ആരോഗ്യ സുരക്ഷാ പ്രതിബദ്ധതയിൽ നിന്നുമാണ് ഇങ്ങനെ ഒരു തീരുമാനം ഉൾക്കൊണ്ടതെന്നും എല്ലാ വിധത്തിലുള്ള അടിയന്തര യാത്ര സാഹചര്യങ്ങളെയും സാധൂകരിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിദേശമന്ത്രാലയം അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here