അബുദാബി വ​ഴി മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ​ഞ്ച​രി​ക്കു​ന്ന ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​രു​ടെ തു​ട​ർ​യാ​ത്ര വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന്​ ‘ഫ്ലൈറ്റ് ഡൈ​വേ​ർ​ഷ​ൻ ഫാ​സ്​​റ്റ് ലൈ​ൻ’​ അബുദാബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​രം​ഭി​ച്ചു. യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നും വി​മാ​ന​ങ്ങ​ൾ ത​മ്മി​ൽ കൈ​മാ​റ്റ​ത്തി​നു​ള്ള സ​മ​യം കു​റ​ക്കു​ന്ന​തി​നും ഫാ​സ്​​റ്റ് ലൈ​ൻ സ​ഹാ​യി​ക്കും. ഇ​തോ​ടെ, യാ​ത്ര​ക്കാ​ർ​ക്ക്​ വി​മാ​നം മാ​റി​ക്ക​യ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ 27 ശ​ത​മാ​നം വേ​ഗ​ത്തി​ലാ​കും.

യൂ​റോ​പ്പ്, അ​മേ​രി​ക്ക, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രെ ഫാ​സ്​​റ്റ് ലൈ​ൻ വ​ഴി തി​രി​ച്ചു​വി​ടാ​നാ​കും. അബുദാബി​യി​ലെ ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ, മു​നി​സി​പ്പാ​ലി​റ്റീ​സ് ഗ​താ​ഗ​ത വ​കു​പ്പ്, ക​സ്​​റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ, അബുദാബി എ​മി​റേ​റ്റി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ്, പ​ങ്കാ​ളി​ത്ത രാ​ജ്യ​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here