കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന അബുദാബി-അജ്മാന്‍ ബസ് സര്‍വീസ് പുനരാരംഭിച്ചു.കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ നിര്‍ത്തിവെച്ച സര്‍വീസാണ് തുടങ്ങിയിരിക്കുന്നത്. അജ്മാന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി ദിവസവും നാല് ട്രിപ്പുകള്‍വീതം നടത്തും.

രണ്ടു സര്‍വീസുകള്‍ അബുദാബിയില്‍നിന്നും അജ്മാനിലേക്കും രണ്ടു സര്‍വീസുകള്‍ അജ്മാനില്‍നിന്നും അബുദാബിയിലേക്കുമാണ് നടത്തുന്നത്. 35 ദിര്‍ഹമാണ് വണ്‍വേ നിരക്ക്. മസാര്‍ കാര്‍ഡുള്ളവര്‍ക്ക് 30 ദിര്‍ഹം നല്‍കിയാല്‍ മതി. അബുദാബിയില്‍നിന്ന്‌ ആദ്യ ട്രിപ്പ് രാവിലെ 10 മണിക്ക് ആരംഭിക്കും. രണ്ടാമത്തെ ട്രിപ്പ് രാത്രി ഒമ്ബതുമണിക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here