കുവൈത്തില്‍ വിദേശികള്‍ക്ക് സന്ദര്‍ശന വിസ നല്‍കാന്‍ തീരുമാനം.ഇതു സംബന്ധിച്ചു മന്ത്രിസഭയും ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയവും ചര്‍ച്ചകള്‍ നടത്തിയതായും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വളരെ കുറഞ്ഞതോടെ രാജ്യം എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണെന്നും, അതിന്റെ ഭാഗമായിട്ടാണ് വിദേശികള്‍ക്കു സന്ദര്‍ശന വിസകള്‍ അനുവദിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നത്.

അതേസമയം ശക്തമായ നിയന്ത്രണങ്ങളോടെ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പിലാക്കി വിദേശികള്‍ക്കു രാജ്യത്ത് പ്രവേശിക്കാന്‍ അവസരം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here