അബൂദബിയെ സംഗീതനഗരമായി യുനസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വര്‍ക്ക് നാമകരണം ചെയ്തു. ബ്രിട്ടനിലെ ലിവര്‍പൂള്‍, ന്യൂസിലാന്റിലെ ഓക് ലാന്റ്, സ്‌പെയിനിലെ സെവില, ഇന്ത്യയിലെ ചെന്നൈ നഗരങ്ങള്‍ക്കൊപ്പമാണ് ഇനി അബൂദബിയും സംഗീതനഗരം പട്ടം ചൂടുന്നത്.

2004ലാണ് യുനസ്‌കോ ഇത്തരമൊരു പദ്ധതിക്കു തുടക്കം കുറിച്ചത്. നഗരങ്ങളുടെ വികസനപദ്ധതികള്‍ക്കു സഹായകമാവുന്ന പദ്ധതികളെ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ഇതിനു പിന്നിലുണ്ടായിരുന്ന ലക്ഷ്യം. അബൂദബിയെ സംഗീതനഗരമായി തിരഞ്ഞെടുത്ത വിവരം കഴിഞ്ഞദിവസമാണ് യുനസ്‌കോ പ്രഖ്യാപിച്ചത്.

സാംസ്‌കാരികവും ക്രിയാത്മകവുമായ വ്യവസായങ്ങളെ വികസിപ്പിക്കുന്നതിലുള്ള അബൂദബിയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഈ നേട്ടമെന്ന് അബൂദബി സാംസ്‌കാരിക, യുവജന മന്ത്രി നൂറാ ബിന്‍ത് മുഹമ്മദ് അല്‍ കഅബി പ്രതികരിച്ചു. യുനസ്‌കോയുടെ ക്രിയാത്മക നഗര ശൃംഖലയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ നമുക്ക് അഭിമാനിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here