ആഗസ്ത് 30 മുതല്‍ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പഠനം പുനരാരംഭിക്കുമെന്ന് അബുദാബി എജുക്കേഷന്‍ ആന്റ് നോളജ് ഡിപാര്‍ട്ട്‌മെന്റ് (ആദിക്) അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ സുരക്ഷ ഒരുക്കി വേണം സ്‌കൂളുകള്‍ തുറക്കാനെന്ന് ആദിക് നിര്‍ദേശിച്ചു.

കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ആദികിന്റെ കീഴിലുള്ള 201 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തുറന്നുപ്രവര്‍ത്തിക്കുക. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്‌കൂളുകള്‍, രക്ഷിതാക്കളുടെ പ്രതിനിധികള്‍, അധ്യാപകര്‍, ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അബൂദബി എജുക്കേഷന്‍ ആന്റ് നോളജ് ഡിപാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.

സാമൂഹിക അകലം പാലിക്കല്‍ സാധിക്കുന്ന വിധത്തിലായിരിക്കും സമയവും സ്ഥലവും ക്രമീകരിക്കുക. സക്രീനുകള്‍, പാര്‍ട്ടീഷനുകള്‍ ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാവും. സ്‌കൂളുകള്‍ തുടര്‍ച്ചയായി അണുവിമുക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള ശുചിത്വ സംവിധാനങ്ങളും ഒരുക്കും. ഫീസ് ഡിസ്‌കൗണ്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഓരോ സ്‌കൂളുകളും അവയുടെ പ്രവര്‍ത്തന രീതി ജൂലൈ 30ന് അകം പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here