കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹുസ്‍ന്‍ മൊബൈല്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് നാളെ മുതല്‍ നിര്‍ബന്ധമാക്കി. ഷോപ്പിങ് മാളുകള്‍, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജിംനേഷ്യം, ഹോട്ടലുകള്‍, പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍, സ്വിമ്മിങ് പൂളുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമാ തീയറ്റര്‍, മ്യൂസിയം, റസ്റ്റോറന്റ്, കഫേകള്‍ എന്നിവിടങ്ങളിലെല്ലാം പ്രവേശിക്കാന്‍ ചൊവ്വാഴ്‍ച മുതല്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമായി വേണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എമിറേറ്റിലെ സൂപ്പര്‍മാര്‍ക്കറ്റുകളും മാളുകളും ഗ്രീന്‍ പാസ് പരിശോധനയ്‍ക്ക് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും കൂടുതല്‍ സെക്യൂരിറ്റി ഗാര്‍ഡുമാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. 16 വയസിന് മുകളിലുള്ളവര്‍ക്കാണ് ഗ്രീന്‍ പാസ് ആവശ്യമുള്ളത്. അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ പച്ച നിറത്തിലുള്ള കളര്‍ കോഡിനെയാണ് ഗ്രീന്‍ പാസ് എന്ന് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here