അബുദാബിയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാതെ വാഹന ഇടപാടുകള്‍ നടത്താനാകില്ല. അബുദാബി പൊലീസിന്റെ സഹകരണത്തോടെ സ്മാര്‍ട് സംവിധാനം നടപ്പാക്കിയാണ് ഗതാഗത നിയമലംഘകരെ പിടികൂടുക.

പിഴ കുടിശികയുണ്ടെങ്കില്‍ വാഹനവുമായി ബന്ധപ്പെട്ട മറ്റൊരു ഇടപാടും നടത്താനാകില്ലെന്നു സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. നിയമലംഘകര്‍ ടോള്‍ഗേറ്റ് കടന്നാല്‍ വിവരം പൊലീസിനു ലഭിക്കും. വാഹന ഉടമകളെ പിടികൂടാനും സാധിക്കും. ദര്‍ബ് അക്കൗണ്ടിലെ തുക ഉപയോഗിച്ച്‌ പിഴ അടയ്ക്കാന്‍ സൗകര്യമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here