രണ്ടാഴ്ചയ്ക്കുള്ളിൽ അബുദാബിയിലെ മുഴുവൻ വാണിജ്യ, സാംസ്കാരിക, വിനോദ പ്രവർത്തനങ്ങളും പുനരാരംഭിക്കും. വകുപ്പുകളുമായി സംയോജിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. എമിറേറ്റിൽ നടപ്പാക്കിയിട്ടുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതൽ നടപടികളുടെയും ഫലമായി വൈറസ് വ്യാപനം വിജയകരമായി തടയാൻ സാധിച്ചു. നിലവിൽ എമിറേറ്റിൽ രേഖപ്പെടുത്തുന്ന രോഗബാധയിലും കുറവുണ്ട്. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് കമ്മിറ്റിയുടെ തീരുമാനം.

അതേസമയം നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള എല്ലാവിധ കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികളും കൂടുതൽ ഫലപ്രദമാകുന്ന രീതിയിലേക്ക് മാറ്റും. പൊതുജനാരോഗ്യത്തിൽ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുന്ന രീതിയിലായിരിക്കും ആരോഗ്യ സുരക്ഷാനടപടികൾ പുനഃക്രമീകരിക്കുകയെന്നും കമ്മിറ്റി പുറത്തുവിട്ട അറിയിപ്പിലുണ്ട്.

രണ്ടാഴ്ചക്കുള്ളിൽ നടപടികൾ കൈക്കൊള്ളും. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും കമ്മിറ്റി വ്യക്തമാക്കി. രോഗവ്യാപനം തടയാൻ ആവശ്യമായ എല്ലാ ജാഗ്രതയും തുടരും. പരിശോധനകളും, രോഗബാധിതരുമായി സമ്പർക്കം പുലർത്തിയിരുന്നവരെ കണ്ടെത്തുന്ന പ്രവർത്തനങ്ങളും കർശനമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here