ഷാര്‍ജയില്‍ നിയമം ലംഘിച്ച്‌ നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളെത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് നഗരസഭയുടെ മുന്നറിയിപ്പ്. ഭക്ഷണം കൊടുക്കുന്നതിനു മുമ്ബ് വാഹനത്തിന്റെ ‘ കിടപ്പ്’ നോക്കാത്ത കടയുടമകള്‍ ഇനി ഖേദിക്കേണ്ടി വരും.

നഗരപരിധിയിലുള്ള സ്ഥാപനങ്ങള്‍ക്ക് തണുപ്പുകാലം കച്ചവടത്തിന്റെ കൊയ്ത്തു കാലമാണ്. ആവി പറക്കുന്ന ചായയും പലഹാരങ്ങളും വാഹനങ്ങളില്‍ ഇരിക്കുന്നവരുടെ കൈകളിലേക്ക് കൈമാറിയാണ് കച്ചവടം പൊലിപ്പിക്കുന്നത്. പല ചെറുകിട കച്ചവടക്കാരും വരുമാനമൊപ്പിക്കുന്നത് ഈ ലഘുഭക്ഷണ വിതരണത്തിലൂടെയാണ്.

ഇത്തരം ഭക്ഷ്യസ്ഥാപനങ്ങള്‍ കരുതലോടെ ആയിരിക്കണം വിപണനമെന്നാണ് ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ പുതിയ അറിയിപ്പ്. വാഹനങ്ങള്‍ യഥോചിതം ഒതുക്കിയിടാത്തവര്‍ക്ക് ഭക്ഷണ വസ്തുക്കള്‍ നല്‍കിയാല്‍ കുടുങ്ങുന്നത് കടയുടമകളായിരിക്കും. ദൃഢനിശ്ചയക്കാരുടെ പാര്‍ക്കിങ്ങുകള്‍ കയ്യേറുകയും മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാത്ത വിധം ഗതാഗതകുരുക്കുണ്ടാക്കുന്ന തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളിലേക്കും ഭക്ഷണമെത്തിക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here