വേനല്‍ കടുക്കുന്ന പശ്ചാത്തലത്തില്‍ വാഹനപരിശോധന കര്‍ശനമാക്കി അബുദാബി പോലീസ്.വാഹനങ്ങളുടെ ടയറുകള്‍ ചൂടായി പൊട്ടുന്നതുമൂലമാണ് വേനല്‍ക്കാലത്ത് കൂടുതല്‍ അപകടങ്ങളും നടക്കുന്നത്. ടയറുകളുടെ നിലവാരമില്ലായ്മയാണ് ഇതിലേക്ക് നയിക്കാറുള്ളത്. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷാ പരിശോധനയാണ് പോലീസ് സംഘം നടത്തുന്നത്.

ടയറുകളുടെ സുരക്ഷാ കാലാവധി പരിശോധിക്കണം. തേയ്‌മാനം സംഭവിച്ചതും മറ്റുകേടുപാടുകള്‍ പറ്റിയതുമായ ടയറുകള്‍ ഉപയോഗിക്കരുത്. ആവശ്യമായ മര്‍ദം ഉണ്ടെന്ന് ഉറപ്പാക്കണം. ഒരു ദിവസം വാഹനം ആദ്യമായി എടുക്കുന്ന സമയത്ത് ചക്രങ്ങള്‍ പരിശോധിക്കണമെന്നും പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here