കടുത്ത വേനല്‍ ചൂടിന്റെ പശ്ചാത്തലത്തില്‍ ഗതാഗത ബോധവത്കരണവുമായി അബുദാബി പോലീസ്.വേനല്‍ക്കാലത്തെ വാഹന പരിചരണത്തിലൂടെ അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്നാണ് പോലീസ് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത്.സാമൂഹികമാധ്യമങ്ങള്‍ വഴി പ്രത്യേക ക്ലാസുകളിലൂടെയാണ് പോലീസ് ബോധവത്കരണം സംഘടിപ്പിച്ചിരിക്കുന്നത്.

വേനല്‍ക്കാലത്ത് വാഹനഉപയോക്താക്കള്‍ ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ടത് ടയറുകള്‍ക്കാണ്. ടയറുകളുടെ ചെറിയ പിഴവുകള്‍ പോലും വലിയ അപകടങ്ങള്‍ക്ക് വഴിവെച്ചേക്കും. കാലാവധി കഴിഞ്ഞതും പോറല്‍ വീണതുമായ ടയറുകള്‍ ഉപയോഗിക്കരുത്. കൃത്യമായ ഇടവേളകളില്‍ ടയറുകളിലെ മര്‍ദം പരിശോധിക്കണം. ഓരോദിവസവും വാഹനമെടുക്കുന്നതിന് മുമ്ബ് വാഹനത്തിനുചുറ്റും നടന്ന് ടയറുകള്‍ ശ്രദ്ധിക്കണമെന്നും പോലീസ് ഗതാഗത വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ സലിം ബിന്‍ ബറാഖ് അല്‍ ദഹേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here