ക​ർ​ശ​ന​മാ​യ സു​ര​ക്ഷ ന​ട​പ​ടി​ക​ളോ​ടെ ചൊ​വ്വാ​ഴ്ച മു​ത​ൽ അ​ബൂ​ദ​ബി ഖ​സ്ർ അ​ൽ വ​ത​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി വീ​ണ്ടും തു​റ​ക്കു​ന്നു.സ​ന്ദ​ർ​ശ​ക​രു​ടെ ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധ​ന, മാ​സ്‌​ക് ധ​രി​ക്ക​ൽ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളോ​ടെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് അ​ബൂ​ദ​ബി മീ​ഡി​യ ഓ​ഫി​സ് അ​റി​യി​ച്ചു.

സ​ന്ദ​ർ​ശ​ക​ർ​ക്ക് ഡഡഡ.qasralwatan.ae എ​ന്ന വി​ലാ​സ​ത്തി​ൽ ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് ന​ട​ത്താം. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി പാ​ല​സ് ഇ​ൻ മോ​ഷ​ൻ സൗ​ണ്ട്, ലൈ​റ്റ് ഷോ ​എ​ന്നി​വ ന​ട​ക്കും. മ​റ്റൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കും​വ​രെ ഖ​സ്ർ അ​ൽ വ​ത​ൻ ലൈ​ബ്ര​റി തു​റ​ക്കി​ല്ലെ​ന്നും പാ​ല​സി​നു​ള്ളി​ലെ സിം​ഫ​ണി ഓ​ഫ് ദ ​നേ​ഷ​ൻ മാ​ർ​ച്ചി​ങ് ബാ​ൻ​ഡ് മേ​ളം അ​വ​ത​രി​പ്പി​ക്കി​ല്ലെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here