യാത്രാ നടപടികളിൽ ഇളവുള്ള ഗ്രീൻ രാജ്യങ്ങളുടെ എണ്ണം അബുദാബി 12ൽനിന്ന് 10 ആക്കി കുറച്ചു. ന്യൂസീലൻഡ്, സിംഗപ്പൂർ, ബ്രൂണെ, ഓസ്ട്രേലിയ, ഭൂട്ടാൻ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ്‌ലൻഡ്, മൊറീഷ്യസ് എന്നീ രാജ്യങ്ങളാണ് പുതുക്കിയ പട്ടികയിൽ ഇടംപിടിച്ചത്.

അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗത്തിന്റെ നേതൃത്വത്തിൽ രണ്ടാഴ്ചയിൽ ഒരിക്കലാണ് പട്ടിക പരിഷ്കരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാരെല്ലാം റെഡ് വിഭാഗത്തിലാണ് ഉൾപ്പെടുക.

റെഡ് രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് ഐസിഎ അനുമതിക്കൊപ്പം 96 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം. അബുദാബിയിൽ 10 ദിവസത്തെ ക്വാറന്റീനുമുണ്ട്.

വാക്സീൻ എടുത്തവരും വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായവരും റെഡ് രാജ്യങ്ങളിൽനിന്നാണ് വരുന്നതെങ്കിൽ ക്വാറന്റീനിൽ ഇരിക്കണം.

മസ്ദാർ സിറ്റിയിൽ മുബാദല വാക്സിനേഷൻ സെന്റർ

അബുദാബി∙ മസ്ദാർ സിറ്റിയിൽ മുബാദല ഹെൽത്ത് നെറ്റ് വർക്കിനു കീഴിൽ പുതിയ കോവിഡ് വാക്സിനേഷൻ സെന്റർ തുറന്നു. 50 വയസ്സിനു മുകളിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ഇവിടെ നേരിട്ടെത്തി വാക്സീൻ എടുക്കാം. മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് കേന്ദ്രത്തിന്റെ പ്രവൃത്തി സമയം. എമിറേറ്റ്സ് ഐഡി (തിരിച്ചറിയിൽ കാർഡ്) കരുതുകയും മൊബൈലിൽ അൽഹൊസൻ ആപ്പ് ഡൗൺലോഡ് ചെയ്യുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here