എ​ല്ലാ ക​മ്പ​നി​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജീ​വ​ന​ക്കാ​രെ​യും കോ​വി​ഡ് -19 പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്ന് അബുദാബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​ന് വീ​ഴ്ച​വ​രു​ത്തു​ക​യോ താ​മ​സി​പ്പി​ക്കു​ക​യോ ചെ​യ്താ​ൽ പി​ഴ​യും ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും മാ​നേ​ജ​ർ​മാ​ർ​ക്കും ക​മ്പ​നി ഉ​ട​മ​ക​ൾ​ക്കും അ​യ​ച്ച ഔ​ദ്യോ​ഗി​ക നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ഡ്രൈ​വ്-​ത്രൂ ക്ലി​നി​ക്കു​ക​ൾ സ്ഥാ​പി​ച്ച​താ​യും അ​ധി​കം മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫു​ക​ളെ നി​യ​മി​ച്ച​താ​യും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​ദി​നം 35,000 പേ​രി​ലാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്താ​ൻ വ​കു​പ്പി​ലെ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന ന​ട​പ്പാ​ക്കാ​ൻ അ​റ്റോ​ണി ജ​ന​റ​ൽ ഡോ. ​ഹ​മ​ദ് അ​ൽ ഷം​സി പാ​സാ​ക്കി​യ നി​യ​മം ഉ​ദ്ധ​രി​ച്ച്​ വ​കു​പ്പി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​സ​മ്മ​തി​ച്ചാ​ൽ 5000 ദി​ർ​ഹം പി​ഴ ഈ​ടാ​ക്കും. നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​ത് ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഇ​ര​ട്ടി​യാ​ക്കു​മെ​ന്നും മൂ​ന്നാം ത​വ​ണ​യും തു​ട​ർ​ന്നാ​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here