അബുദാബി: കാലാവധി കഴിഞ്ഞ യുഎഇ സന്ദര്‍ശക വിസ കൈവശമുള്ളവര്‍ 2020 ഓഗസ്റ്റ് 11 നകം രാജ്യം വിടണമെന്ന് നിര്‍ദേശം. അല്ലെങ്കില്‍ ഒരു മാസം അധികസയത്തിനായി അപേക്ഷിക്കാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസി‌എ) അറിയിച്ചു.

രാജ്യത്തെ സന്ദര്‍ശകര്‍ക്കോ ടൂറിസ്റ്റ് വിസ ഉടമകള്‍ക്കോ ​​പിഴ ഒഴിവാക്കാന്‍ ജൂലൈ 12 വരെ ഒരു മാസം സാവകാശം ഉണ്ടായിരുന്നു. എന്നാല്‍ ഐസി‌എയുടെ പുതിയ ഉത്തരവില്‍, ഓഗസ്റ്റ് 11 ന് ശേഷം 30 ദിവസത്തെ ഗ്രേസ് പിരീഡ് ഒരു തവണ കൂടി പുതുക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് വ്യക്തമാക്കുന്നു. ഗ്രേസ് പിരീഡ് നീട്ടുന്നത് ഐസി‌എ നടത്തുമെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു. കോവിഡ് -19 വ്യാപന സമയത്ത് കാലാവധി കഴിഞ്ഞ ഏതെങ്കിലും റെസിഡന്‍സി വിസ നീട്ടാനുള്ള തീരുമാനം യുഎഇ അധികൃതര്‍ പിന്‍‌വലിച്ചിരുന്നുവെന്ന് ഐ‌സി‌എയുടെ വക്താവ് ബ്രിഗേഡിയര്‍ ഖാമിസ് അല്‍ കാബി പറഞ്ഞു, 2020 മാര്‍ച്ച്‌ 1 ന് ശേഷം വിസ കാലാവധി കഴിഞ്ഞ് രാജ്യത്തിനുള്ളില്‍ ഉണ്ടെങ്കില്‍ ഓഗസ്റ്റ് 11 നകം പോകുകയും കാലാവധി നീട്ടുകയോ ചെയ്യണം. 2020 മാര്‍ച്ച്‌ 1 ന് ശേഷം കാലാവധി കഴിഞ്ഞ പെര്‍മിറ്റുള്ള യുഎഇ നിവാസികള്‍ക്ക് ജൂലൈ 12 വരെ റെസിഡന്‍സി പുതുക്കാന്‍ മൂന്ന് മാസത്തെ സമയമുണ്ട്. അതോറിറ്റി അതിന്റെ സേവനങ്ങള്‍ പുനരാരംഭിക്കുകയും കാലാവധി കഴിഞ്ഞ റെസിഡന്‍സി വിസകള്‍ക്കും ഐഡി കാര്‍ഡുകള്‍ക്കുമായി പുതുക്കല്‍ അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്തു തുടങ്ങി.

കാലാവധി കഴിഞ്ഞ ഐഡി കാര്‍ഡുകളും യുഎഇ പൗരന്മാരുടെ റെസിഡന്‍സി പെര്‍മിറ്റുകളും ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) പൗരന്മാരും രാജ്യത്തുള്ള പ്രവാസികളും പുതുക്കാന്‍ അതോറിറ്റി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. സ്മാര്‍ട്ട് സേവനങ്ങള്‍ അതിന്റെ വെബ്‌സൈറ്റായ ica.gov.ae വഴി പ്രയോജനപ്പെടുത്താനും ഭരണപരമായ പിഴ ഈടാക്കാതിരിക്കാന്‍ പുതുക്കല്‍ ഷെഡ്യൂള്‍ പാലിക്കാനും അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here