ചൈനയുടെ വിവിധ പ്രദേശങ്ങളില്‍ പ്രളയം വന്‍ നാശം വിതയ്ക്കുന്നു. തെക്കന്‍, മധ്യ മേഖലകള്‍ക്ക് പിന്നാലെ കിഴക്കന്‍ പ്രവിശ്യയിലും പ്രളയം രൂക്ഷമാവുകയാണ്. 3.7 കോടി പേരെ പ്രളയം ബാധിച്ചതായും 141 പേര്‍ മരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

മുപ്പതിനായിരത്തോളം വീടുകള്‍ തകര്‍ന്നു. ജിയാങ്‌സി, അന്‍ഹുയി, ഹുനാന്‍, ഗുവാങ്‌സി, സിഷ്വാന്‍, ഹ്യൂബെ തുടങ്ങിയ പ്രദേശങ്ങള്‍ ഏറെക്കുറെ വെള്ളത്തിലായതായാണ് റിപ്പോര്‍ട്ട്.

Red alerts in China as floods maroon equipment to fight ...

കൊവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാനിലും പ്രളയം രൂക്ഷമായി. വുഹാനില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വുഹാന്‍ നഗരത്തിന് അടുത്തായി ഒഴുകുന്ന ഏഷ്യയിലെ ഏറ്റവും നീളമുള്ള നദിയായ യാങ്‌സി കവിഞ്ഞൊഴുകി. ഇവിടുത്തെ പൊയാങ് തടാകത്തില്‍ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here